<p>കടിഞ്ഞാണില്ലാതെ പായുന്ന കുതിരയ്ക്ക് സമാനമാണ് കവിഹൃദയം. സീമാതീതമായ ആ സങ്കല്‌പലോകത്ത് കവി വിരാജിക്കുമ്പോൾ നക്ഷത്രശോഭയാർന്ന കവിതകൾ പിറവിയെടുക്കുന്നു. ഭാവനാ വിലസിതമാണ് വായനക്കാരനെങ്കിൽ കവി സങ്കല്പനം ചെയ്തതിനപ്പുറം കവിയുടെ വരികളിൽ നിന്ന് നെയ്തെടുക്കാൻ അയാൾക്ക് സാധിക്കും. മുപ്പത് കവിതകളെ ക്രോഡീകരിച്ച ഈ പുസ്‌തകം കവിതാപ്രണയിതാക്കൾക്കു മുമ്പിൽ തുറന്നുവയ്ക്കുന്നു.</p>