<p>കേരളീയ ജീവിതത്തിന്റെ വിവിധമേഖലകളിൽ മുദ്രപതിപ്പിച്ച എട്ടു പ്രശസ്തവ്യക്തികളുമായി ശ്രീ.എം.ആർ. തമ്പാൻ നടത്തിയ അഭിമുഖസംഭാഷണമാണ് ഈ പുസ്തകത്തിലുള്ളത്. നേരിയ നർമ്മം കലർന്ന നിസ്സംഗതയോടെ ഒരു കാലഘട്ടത്തിൻ്റെ സാമൂഹ്യ-രാഷ്ട്രീയ ചലനങ്ങൾക്കെതിരെവച്ച് തന്റെ പ്രവർത്തനങ്ങളെ നോക്കിക്കാണാനാണ് സാനുമാസ്റ്റർ ഇവിടെ ശ്രമിച്ചിരിക്കുന്നത്. താനുമായി സംവദിക്കുന്ന പ്രശസ്തവ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്ക് എത്തിനോക്കാൻ തമ്പാൻ ശ്രമിക്കുന്നില്ല.</p> <p>മറിച്ച് ഒരു നാടിന്റെ സംസ്കാരം രൂപപ്പെടുത്തുന്നതിൽ അവർ വഹിച്ചിട്ടുള്ള പങ്കിനാണ് ഇവിടെ ഊന്നൽ ലഭിക്കുന്നത്. വസ്തുതകൾ ശേഖരിക്കുക എന്നതിനപ്പുറം മൂല്യവിചാരത്തിന്റേതായ ഒരംശം തമ്പാന്റെ സമീപനത്തിൽ അടങ്ങിയിട്ടുണ്ട്.</p>