<p>വൈവിധ്യമാർന്ന വിഷയങ്ങളിൽ ബി.എസ്. ബാലചന്ദ്രൻ രചിച്ച ലേഖനങ്ങളുടെ സമാഹാരമാണ് നീതിമാർഗം. ഒന്നാം ഭാഗത്ത് മഹത്വവ്യക്തികളെയും രണ്ടാം ഭാഗത്ത് മഹാപ്രസ്ഥാനങ്ങളെയുമാണവതരിപ്പിക്കുന്നത്. പ്രമേയങ്ങളിലെ വൈവിധ്യമാണ് ഈ കൃതിയുടെ സവിശേഷത. ഒരു സാമൂഹ്യപ്രവർത്തകന്റെ അനുഭവങ്ങളുടെ ആത്മാംശം മിക്ക ലേഖനങ്ങളിലും കാണാം. ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ചരിത്രം രേഖപ്പെടുത്തുന്നതിനോടൊപ്പം അതിൽ ഗ്രന്ഥകാരന്റെ പങ്ക് ഡോക്കുമെന്റ് ചെയ്യുന്നതിന് 'നീതിമാർഗം' എന്ന വിജ്ഞാനപ്രദമായ ഗ്രന്ഥം ഉപകരിക്കും.</p>