<p>സൗന്ദര്യമെന്നത് അറിവാണ്. അറിവിനെ മെയ്യിലൂടെ സംവേദനം ചെയ്യുന്നവനാണ് നർത്തകൻ നടൻ, നർത്തകർക്കു സംവേദനത്തിനു ശക്തമായ ആയുധമാണ് 'മെയ്യ്', കുച്ചിപ്പുടിയുടെ സൗന്ദര്യം എന്നതു കുച്ചിപ്പുടിയുടെ മെയ്യറിവും സംവേദന ശേഷിയുമാണ്. കുച്ചിപ്പുടിയുടെ ചരിത്രത്താളുകളിലൂടെ ഡോ. അശ്വതി രാജൻ തുറന്നുകാണിക്കുന്നത് ആ കലാരൂപത്തിന്റെ അപാരമായ സൗന്ദര്യവും സ്വാതന്ത്ര്യവുമാണ്.</p>