<p>അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കണ്ണിലുണ്ണിയായ അയ്യൻകാളി അവരുടെ പുരോഗതിക്കുവേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ചു. അയിത്തക്കാർക്ക് സഞ്ചാര സ്വാന്ത്യത്തിനും വിദ്യാഭ്യാസത്തിനും കൂലിക്കൂടുതലിനും വേണ്ടി നിരന്തരമായി സമരങ്ങൾ അദ്ദേഹം സംഘടിപ്പിച്ചു. നാലുവർഷത്തോളം നീണ്ടുനിന്ന ഐതിഹാസികമായ കാർഷിക സമരം കാർഷിക തൊഴിലാളികളുടെ പുരോഗതിയുടെ പാതയിലെ നാഴികക്കല്ലായി നിലകൊള്ളുന്നു. അയിത്തക്കാരുടെ ക്രമാനുസൃതമായ പുരോഗതി, സംഭവപരമ്പരകളിലൂടെ ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു. കേരളത്തിന്റെ ഇരുളടഞ്ഞ ഏടുകളിലേക്ക് വെളിച്ചം വീശാൻ ഈ ഗ്രന്ഥം തികച്ചും പര്യാപ്‌തമാണ്.</p>