• 1800-123-2003

CATEGORY

Urvashi-Bharat Jethakkal

Urvashi-Bharat Jethakkal

Author : Palode Divakaran
Rs.250.0
Availability:

<p>ഇന്ത്യൻ നാടക പാരമ്പര്യത്തിന് ദീർഘകാലത്തെ അഭിമാനകരമായ ചരിത്രമാണുള്ളത്. എങ്കിലും അത് യവന നാടകങ്ങളെ അതിവർത്തിക്കുന്നില്ല. ഇന്ത്യയുടെ പുരസ്&zwnj;കാര ചരിത്രം ഏറെക്കുറെ സാഹിത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പഴയ രാജാധികാരത്തിൻ കീഴിൽ പുലർന്നിരുന്ന പണ്ഡിതസദസ്സുകളുടെ പ്രകടനങ്ങൾക്ക് അധികാരപീഠങ്ങൾ കനിഞ്ഞുനൽകിയിരുന്ന പാരിതോഷികങ്ങൾ ഇന്നത്തെ പുരസ്&zwnj;കാരങ്ങളുടെ പ്രാഗ്രൂപങ്ങളെന്നു ഭാഷ്യം ചമയ്ക്കാവുന്നതേയുള്ളൂ. അതിന്റെ ചെറുമാതൃകകൾ കേരളത്തിലും നിലനിന്നിരുന്നു. മിക്ക വർഷങ്ങളിലും ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം വരുമ്പോൾ വളരെ അഭിമാനകരമായ നേട്ടങ്ങൾക്ക് മലയാളസിനിമ അർഹത നേടാറുണ്ട്. മികച്ച നടന്റെയോ നടിയുടെയോ അംഗീകാരം പലപ്പോഴും മലയാളത്തിനും ലഭിക്കാറുമുണ്ട്. ആ നേട്ടങ്ങൾ പ്രത്യേകം എടുത്ത് ചിട്ടപ്പെടുത്തി അവതരിപ്പിക്കാനും വിലയിരുത്താനുമാണ് ഈ പുസ്&zwnj;തകരചനയിലൂടെ പാലോട് ദിവാകരൻ ശ്രമിക്കുന്നത്.</p>

Write a review