<p>അതിഭാവുകത്വം നിറഞ്ഞ ഒരു കഥയെ തോൽപ്പിക്കും വിധം അമ്പരപ്പിക്കുന്ന ജീവിത സന്ദർഭങ്ങളാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. വായിച്ച ഒരു കഥയെപ്പറ്റി 'ഇങ്ങനെയൊക്കെ സംഭവിക്കുമോ'എന്ന് അനുവാചകൻ സ്വയം ചോദിച്ചു. തീരുംമുമ്പ് വാർത്തകൾ അതിനേക്കാൾ ക്രൂരവും ജുഗുപ്‌സാവഹവുമായ പലപല ജീവിതങ്ങളെ നിരത്തിനിർത്തുന്നു. കഥകളുടെ പശ്ചാത്തലങ്ങൾ മാത്രമാണ്. വായനക്കാർ കൂടിച്ചേർന്നു പൂരിപ്പിക്കേണ്ട ജീവിതചിത്രങ്ങളാണ് ഇവിടെ വരയ്ക്കുന്നത്. തെളിഞ്ഞ വരികളിലൂടെ ജയന്തി ഈ പുസ്‌തകത്തിലെ കഥകളെ മിനുക്കിയെടുക്കുന്നു. കാലത്തിന്റെ വിവിധ രൂപങ്ങളിലുള്ള സത്യങ്ങളെ ഓർപ്പിക്കുകയും ചെയ്യുന്നു.</p>