<p>ശാസ്ത്രപഠനം അത്യന്തം രസകരമത്രേ. നാൾക്കുനാൾ ശാസ്ത്രം മുന്നോട്ട് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അക്കാരണത്താൽ കൊച്ചുകുട്ടികൾപോലും ശാസ്ത്രാഭിരുചി വളർത്തേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ ഇന്നത്തെ തലമുറയ്ക്ക് ജീവിതത്തിൽ പിടിച്ചുനിൽക്കുവാൻ കഴിയുകയുള്ളൂ. ഇതിന്റെ തുടക്കമെന്ന നിലയിൽ നമ്മൾക്ക് ഭൂമി, സൗരയൂഥം, മഹാപ്രപഞ്ചം, നക്ഷത്രങ്ങൾ. പ്രപഞ്ചശാസ്ത്രം, ആകാശത്തിലെ അത്ഭുതങ്ങൾ. തമോഗർത്തങ്ങൾ എന്നിങ്ങനെയുള്ള ഇരുപത്തിനാല് ലേഖനങ്ങൾ ഈ കൃതിയിലൂടെ ആലേഖനം ചെയ്തിരിക്കുന്നു. </p>