<p>1989-ൽ തിരുവനന്തപുരം 'സംഘചേതന' നാടകസംഘത്തിനുവേണ്ടി പിരപ്പൻകോട് മുരളി രചിച്ച നാടകമാണ് ഇപ്പോൾ പ്രസിദ്ധീകൃതമാകുന്ന 'ഇന്ദുലേഖ.' ഇതരസാഹിത്യസൃഷ്ടികളെ നാടകീയാവിഷ്കാരത്തിന് തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന്റെ സാമർത്ഥ്യം പ്രശംസനീയമാണ്. 'ഇന്ദുലേഖ' നാടകത്തിലും ഈ നാടകരചയിതാവിന്റെ സർഗവൈഭവം തെളിഞ്ഞുകാണാം.</p>