<p>മലയാളത്തിലെ ഏതാനും സാഹിത്യവഴികളുടെ സൗന്ദര്യവും അനന്യതയും കാട്ടിത്തരുന്ന ലേഖനങ്ങളുടെ സംപുടമാണ് നടുവട്ടം ഗോപാലകൃഷ്‌ണന്റെ 'സാഹിത്യത്തിന്റെ വഴികൾ.' കുഞ്ചനിൽ തുടങ്ങി വള്ളത്തോൾ, വെണ്മണിക്കവികൾ, ചങ്ങമ്പുഴ, ശ്രീനാരായണഗുരു, ബസവേശ്വരൻ, പി. ഭാസ്ക്കരൻ, കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ, കുണ്ടൂർ തുടങ്ങി കെ. സി. കേശവപിള്ളവരെയുള്ള സാഹിത്യകാരന്മാരുടെ സർഗവീഥികൾ ഈ പുസ്ത‌കത്തിലൂടെ അനാവൃതമാകുന്നു.</p>