<p>വിശ്വസിക്കുന്ന കാര്യങ്ങൾക്കുവേണ്ടി അടിയുറച്ചുനിൽക്കുവാനും ആരുടെ മുമ്പിലും അത് വെട്ടിത്തുറന്നു പറയാനും പത്മരാജൻ വക്കീൽ മടിച്ചിട്ടില്ല. ഞാൻ കെ.പി.സി.സി പ്രസിഡൻറായപ്പോഴും മുഖ്യമന്ത്രി ആയപ്പോഴും എന്റെ പിന്നിലെ വലിയ ശക്തികളിൽ ഒരാളായിരുന്നു വക്കീൽ. നവതി ആഘോഷിക്കുന്ന ഈ മഹാപുരുഷന്റെ പേരിൽ "പത്മരാഗം” എന്ന പുസ്തകം പ്രസിദ്ധീകരിക്കുവാൻ സദ്ഭാവന ട്രസ്റ്റിന് കിട്ടിയ അവസരം ഒരപൂർവ്വഭാഗ്യമായി കരുതുന്നു. വായനക്കാർക്ക് പുതിയ അനുഭവങ്ങൾ നൽകുന്ന നിരവധി ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഇത് സവിനയം പ്രസിദ്ധീകരിക്കുന്നു.</p>