<p>കാലാവസ്ഥയെ നിയന്ത്രിക്കുന്നതും പരിസ്ഥിതിയെ സംരക്ഷിക്കുന്നതും കാടാണ്. ഹിംസ്രജന്തുക്കളുടെയും ഇഴജന്തുക്കളുടെയും നിബിഡമരങ്ങളുടെയും ഇടയിലൂടെ മൂന്നു യുവാക്കൾ നടത്തുന്ന സാഹസിക യാത്രയിലൂടെയാണ് വനത്തെ അവതരിപ്പിക്കുന്നത്. വായനക്കാർക്കും വനസൗന്ദര്യത്തിന്റെ അനുഭൂതിയും സാഹസികയാത്രയുടെ ഭീതിയും നൽകുന്ന രാജവനം എന്ന ഈ ഗ്രന്ഥം രചിച്ചത് ശൈലജ രവീന്ദ്രനാണ്. പ്രശസ്‌ത തമിഴ് സാഹിത്യകാരനായ റാം തങ്കമാണ് മൂലഗ്രന്ഥകാരൻ. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം നൽകുന്ന കൃതിയാണിത്.</p>