<p>യൂറോപ്പിലെ ജർമനിയിലേക്കും നെതർലാൻഡിലേക്കുമുള്ള യാത്ര. ആ യാത്രയുടെ കുറിപ്പുകൾ ഭൂതകാല സ്മൃതികളിലേക്ക് നീണ്ടുപോകുന്നു. ഭാഷയും സംസ്ക്‌കാരവും ചരിത്രവും പിന്നെ ചരിത്രം സൃഷ്‌ടിച്ചവരും ഇവിടെ വിഷയമാണ്. മതവും രാഷ്ട്രീയവും ജനങ്ങളും ഇതിലുണ്ട്. ഗതാഗതവും നികുതിയും ഇവിടെ ചർച്ചചെയ്യുന്നു. മാർട്ടിൻ ലൂഥർ, ഗോയ്ഥേ, ഹെഗെൽ, ബിസ്മമാർക്ക്, കാൾ മാർക്സ്, ഗോബിനേവ് എന്നിവരെക്കുറിച്ച് കൂടുതൽ അറിയാനും ഈ കൃതി സഹായിക്കും.</p>